Education

ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നു

ലഹരിക്കേസിൽ പിടിയിലായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നതായി പോലീസ്. കൊച്ചിയിൽ ഇയാൾ ബുക്ക് ചെയ്ത മുറിയിൽ താരങ്ങളടക്കം ഇരുപതോളം പേർ എത്തിയിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നു.

ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. അതേസമയം കേസിൽ ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി

കൊക്കെയ്ൻ സൂക്ഷിച്ച കവർ മാത്രമാണ് പിടികൂടാനായത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസ് അപേക്ഷ തള്ളിയാണ് ജാമ്യം അനുവദിച്ചത്. ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുണ്ടന്നൂരിലെ ഹോട്ടലിൽ നടത്തിയ തെരച്ചിലിലാണ് ഓം പ്രകാശ് പിടിയിലായത്.

See also  നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചു; 150ലേറെ പേർക്ക് പൊള്ളലേറ്റു

Related Articles

Back to top button