Business

വോയ്‌സ് മെസേജ് ഇനി വായിക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

വോയ്‌സ് മെസേജ് ഇനി കേള്‍ക്കേണ്ടി വരില്ല. അതിനി വായിക്കുകയും ചെയ്യാം. വാട്‌സ്ആപ്പിലാണ് പുതിയ മാറ്റം വരുന്നത്. വോയിസ് മെസേജ് വന്നാല്‍ കേള്‍ക്കാതെ അതിലുള്ള കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കാന്‍ പറ്റിയ സൗകര്യമാണ് വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശബ്ദ സന്ദേശം കേള്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ഫീച്ചര്‍ ഏറെ ഉപകാരപ്പെടുമെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കുന്നു. നിങ്ങളുടെ ജോലി തുടര്‍ന്നുകൊണ്ട് തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

പുതിയ ഫീച്ചര്‍ വരും ആഴ്ചകളില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും. ആദ്യഘട്ടത്തില്‍ ഏതാനും ഭാഷകളില്‍ മാത്രമാകും ഈ സൗകര്യം.

The post വോയ്‌സ് മെസേജ് ഇനി വായിക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ appeared first on Metro Journal Online.

See also  5ജി കീപാഡ് ഫോണുമായി റെഡ്മി ഉടന്‍ വരുന്നു

Related Articles

Back to top button