Education

പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.

രാവിലെ ഡൽഹിയിൽ നിന്ന് വിമാന മാർഗം മൈസൂരിലെത്തുന്ന അവർ അവിടെ നിന്ന് ഹെലിക്കോപ്റ്ററിൽ വയനാട് അതിർത്തിയിലെ താളൂരിലെത്തും. തുടർന്ന് റോഡ് മാർഗം മീനങ്ങാടിയിലേക്ക് തിരിക്കും. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂർ , നിലമ്പൂർ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും

സ്ഥാനാർഥിക്കായി ബൂത്ത് തലങ്ങൾകേന്ദ്രീകരിച്ചാണ് യുഡിഎഫ് ജില്ലാ സംസ്ഥാന നേതാക്കളുടെ വോട്ടുതേടൽ. കോൺഗ്രസ് വർഗീയ ശക്തികളുമായി കൂട്ടുകൂടുകയാണ് എന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പ്രിയങ്കയ്ക്ക് മറുപടി പറയേണ്ട സാഹചര്യമില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.

 

The post പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും appeared first on Metro Journal Online.

See also  പാലക്കാട് ബി ജെ പി ജയിക്കും; യു ഡി എഫ് മൂന്നാം സ്ഥാനത്ത്; കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാലയിട്ട് മലയാളികള്‍

Related Articles

Back to top button