Kerala

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

അപകീർത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ കുന്ദമംഗലം കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു

സ്വകാര്യ ബസിൽ വെച്ച് വീഡിയോ ചിത്രീകരിച്ച ശേഷം സമൂഹമാധ്യമങ്ങളിൽ റീച്ചിന് വേണ്ടി പോസ്റ്റ് ചെയ്ത ഷിംജിതക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പോലീസ് സമർപ്പിക്കുമെന്നാണ് അറിയുന്നത്

സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചത്. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
 

See also  കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Related Articles

Back to top button