Kerala

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അച്ഛന്റെ മർദനമേറ്റാണ് മരണം എന്ന് പൊലീസ്: മാതാപിതാക്കൾ അറസ്റ്റിൽ

കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്വദേശി ഷിജിന്‍, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷിജിന്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു എന്ന് അഞ്ജന പൊലീസിന് മൊഴി നല്‍കിയത്. മര്‍ദന വിവരം മറച്ചുവെച്ചതാണ് അഞ്ജനക്കെതിരായ കുറ്റം. സ്ഥിരം മദ്യപാനിയായ ഷിജിന്‍ കുഞ്ഞിനെ നിരന്തരം മര്ദിച്ചിരുന്നുവെന്ന് അന്വേഷണത്തിലും കണ്ടെത്തി.

2025 ഒക്ടോബര്‍ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. കുട്ടി വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്നും മൂക്കില്‍ നിന്നും കഫം വരുന്നുവെന്നും പറഞ്ഞാണ് ഷിജിനും അഞ്ജനയും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.

See also  അധികാരത്തിൽ ഈഴവർക്ക് പ്രാതിനിധ്യം വേണം; രാഷ്ട്രീയ ശക്തിയായി സംഘടന മാറണം: വെള്ളാപ്പള്ളി

Related Articles

Back to top button