Kerala

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ വയോധികന്റെ ആത്മഹത്യാശ്രമം; പിന്നിൽ സാമ്പത്തിക പ്രതിസദ്ധിയെന്ന് സൂചന

കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവള്ളൂര്‍ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം (71) ആണ് ഡിസിസി സെക്രട്ടറി സുധീര്‍ കുമാറിന്റെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം.

സുധീറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം കയ്യില്‍ കരുതിയ പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്. ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇബ്രാഹിമിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായാണ് വിവരം. സുധീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘമായ കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ ഇബ്രാഹിം പണം നിക്ഷേപിച്ചിരുന്നു. പല തവണ പണം പിന്‍വലിക്കുന്നതിനായി സമീപിച്ചിട്ടും പണം തിരികെ നല്‍കിയിരുന്നില്ല. ഇതാണോ ജീവനൊടുക്കല്‍ ശ്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

See also  രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകരുത്; കർശന നിർദേശവുമായി എറണാകുളം ഡിസിസി

Related Articles

Back to top button