Kerala

പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിയുടെ പരിപാടിക്കിടെ പ്രതിഷേധം; യോഗം അലങ്കോലപ്പെട്ടു

പത്തനംതിട്ട ടൗൺ ഹാളിൽ ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രതിഷേധം. മന്ത്രി പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധം നടന്നത്. ഇതോടെ യോഗം അലങ്കോലപ്പെട്ടു. 

പ്രതിഷേധം പ്രതിരോധിക്കാൻ എൽഡിഎഫ് പ്രതിനിധികൾ ഇറങ്ങിയതോടെ സ്ഥലത്ത് സംഘർഷവുമുണ്ടായി. പിന്നാലെ യോഗം നിർത്തിവെച്ചു. ഹാളിൽ എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ പരസ്പരം കൂവിവിളിച്ചതോടെ പോലീസ് സ്ഥലത്തെത്തി കാര്യങ്ങൾ നിയന്ത്രിച്ചു

പ്രതിഷേധത്തിനിടെ മാധ്യമങ്ങൾക്ക് നേരെയും മന്ത്രി വിമർശനമുന്നയിച്ചു. മന്ത്രിക്ക് നേരെ കൊല്ലത്തും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലാണ് പ്രതിഷേധം
 

See also  ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് കെപി ഉദയഭാനു

Related Articles

Back to top button