Kerala

പരുക്കേറ്റ മന്ത്രി വീണ ജോർജിനെ ഐസിയുവിലേക്ക് മാറ്റി; മുഖ്യമന്ത്രി ആശുപത്രിയിലെത്തി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ് യു പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് വന്ദേഭാരത് ട്രെയിനിൽ കയറാൻ എത്തിയ മന്ത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്

മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ ആശുപത്രിയിലെത്തി ചികിത്സയിലുള്ള മന്ത്രി വീണ ജോർജിനെ സന്ദർശിച്ചു. സിപിഎം നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മന്ത്രിക്കെതിരായ ആക്രമണം ഹീനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

കണ്ണൂർ നഗരത്തിൽ വൈകിട്ട് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം നടക്കും. പിന്നാലെ സംസ്ഥാന വ്യാപകമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. മന്ത്രിക്കെതിരായ ആക്രമണത്തെ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചത്.
 

See also  ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ചു; 18കാരന് 30 വർഷം കഠിന തടവ്

Related Articles

Back to top button