Kerala

പ്രധാനമന്ത്രിയുടെ ചടങ്ങിന് മുമ്പ് ദേശീയപാത കാസർകോട് ഉദ്ഘാടനം ചെയ്ത് സിഎച്ച് കുഞ്ഞമ്പു എംഎൽഎ

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനം. ദേശീയ പാത ഒന്നാം റീച്ച് സിപിഎം നേതാവ് കൂടിയായ സിഎച്ച് കുഞ്ഞമ്പു എംഎൽഎയാണ് ജനകീയമായി ഉദ്ഘാടനം ചെയ്തത്. ദേശീയപാതയിൽ കാസർകോട് നുള്ളിപ്പാടിയിലായിരുന്നു ഉദ്ഘാടനം

കൊച്ചിയിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്യുന്നതിന് മുമ്പായിരുന്നു സമാന്തര ഉദ്ഘാടനം. അതേസമയം മോദിയുടെ പരിപാടിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയതിൽ വിവാദം പുകയുകയാണ്. ഇതേ തുടർന്ന് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല

ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടു കൂടി നടന്ന ദേശീയപാത വികസനത്തിന്റെ ഉദ്ഘാടനത്തിൽ നിന്നാണ് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയത്.
 

See also  സംസ്ഥാനത്ത് പവർ കട്ടില്ല, ഉള്ളത് പവർ ഫെയിലിയർ; കുറച്ചുദിവസം കൂടി സഹിക്കേണ്ടിവരും: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Related Articles

Back to top button