Kerala

സംസ്ഥാനത്ത് പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 8640 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഏറ്റവും വലിയ പ്രതിദിന വർധനവാണ് പവന് ഇന്നുണ്ടായത്. ഇതോടെ സ്വർണവില സർവകാല റെക്കോർഡ് പുതക്കി. ഇന്ന് പവന് ഒറ്റയടിക്ക് 8640 രൂപയാണ് വർധിച്ചത്. ഇതാദ്യമായാണ് പവന്റെ വിലയിൽ ഒരു ദിവസം ഇത്രയും വലിയ വർധനവുണ്ടാകുന്നത്

ഇതോടെ പവന്റെ വില 1,31,160 രൂപയിലെത്തി. ഗ്രാമിന് 1080 രൂപ വർധിച്ച് 16,395 രൂപയായി. ആഗോള, ആഭ്യന്തര വിപണികളിലെല്ലാം വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് ട്രോയ് ഔൺസിന് 5591 ഡോളറിലേക്ക് കുതിച്ചെത്തി

പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജുമൊക്കെ നൽകി ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒന്നര ലക്ഷത്തിനടുത്ത് രൂപ നൽകേണ്ടി വരും. 18 കാരറ്റ് സ്വർണത്തിനും റെക്കോർഡ് കുതിപ്പാണ്. ഗ്രാമിന് 885 രൂപ ഉയർന്ന് 13,550 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 410 രൂപയായി. ഇതാദ്യമായാണ് വെള്ളി വില ഗ്രാമിന് 400 രൂപ കടക്കുന്നത്‌
 

See also  ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാർഥികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

Related Articles

Back to top button