Kerala

ഗവർണറോട് പോര് പ്രഖ്യാപിച്ച് സർക്കാർ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലും, പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയെങ്കിലും ഡിജിപിയും ചീഫ് സെക്രട്ടറിയും ഇന്ന് ഹാജരാകില്ല. സർക്കാർ അറിയാതെ ഇവരെ വിളിച്ചു വരുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി കത്തയച്ചു.

നേരിട്ട് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും മുഖ്യന്ത്രിയോട് ആവശ്യമുന്നയിക്കാനേ സാധിക്കൂവെന്നും കത്തിൽ സർക്കാർ പറയുന്നു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശമടക്കം ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചിരുന്നത്

ഇന്ന് വൈകിട്ട് എത്താനാണ് ഇരുവരോടും നിർദേശം നൽകിയത്. എന്നാൽ ഈ ആവശ്യം തള്ളുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഇരു വിഷയങ്ങളിലും ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് സർക്കാർ ഇതുവരെ നൽകിയിട്ടില്ല.

See also  അറസ്റ്റ് മെമ്മോയിൽ ഒപ്പിടാതെ രാഹുൽ മാങ്കൂട്ടത്തിൽ; അസാധാരണ നീക്കം നടത്തി അന്വേഷണ സംഘം

Related Articles

Back to top button