Kerala

തന്ത്രി കണ്ഠര് രാജീവർക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക പാളി കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുക. ആരോഗ്യസ്ഥിതി മോശമാണെന്നും സ്വർണക്കൊള്ളയിൽ തന്റെ കക്ഷിക്ക് നേരിട്ട് പങ്കില്ലെന്നുമുള്ള വാദമായിരിക്കും തന്ത്രിയുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തുക. 

തന്ത്രിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നുമാണ് എസ്‌ഐടി കണ്ടെത്തൽ. കേസിൽ ഇതുവരെ മൂന്ന് പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. മുരാരി ബാബു, സുധീഷ് കുമാർ, എസ് ശ്രീകുമാർ എന്നിവരാണ് പുറത്തിറങ്ങിയത്.

അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വാദം കേൾക്കും. കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം വേണമെന്നതാണ് പോറ്റിയുടെ ആവശ്യം. നേരത്തെ ദ്വാരപാലക പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.

See also  പോത്തൻകോട്-മംഗലപുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

Related Articles

Back to top button