Kerala

കോഴിക്കോട് പുതിയങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

കോഴിക്കോട് പുതിയങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടക്കാട് സ്വദേശി ജയനാണ് മരിച്ചത്. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കുണ്ടൂപ്പറമ്പ് ഭാഗത്തേക്ക് പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ 20 മീറ്ററോളം ബൈക്കിനെ നിരക്കി നീക്കിയാണ് കാർ നിന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

The post കോഴിക്കോട് പുതിയങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം appeared first on Metro Journal Online.

See also  ​വീണ SFIO-ക്ക് മൊഴി നൽകിയിട്ടുണ്ട്, CMRL സംഭാവനയിലും അന്വേഷണം വേണം; നിലവിലെ മന്ത്രിസഭയിലെ രണ്ടുപേർ പണം കൈപ്പറ്റി: ജോൺ ബ്രിട്ടാസ് എം.പി

Related Articles

Back to top button