Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം, രോഗികളെ മാറ്റി; തീ നിയന്ത്രണവിധേയം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്

ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നു. തീ നിയന്ത്രണവിധേയമായതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. നിരവധി ഫയർ ഫോഴ്‌സ് യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. കനത്ത പുക ഉയർന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കി

പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾക്ക് തീ പിടിച്ചതോടെയാണ് കനത്ത പുക ഉയർന്നത്. സർജിക്കൽ ഐസിയുവിന് സമീപത്താണ് അപകടം. ഐസിയുവിലുണ്ടായിരുന്ന രോഗികളെ മറ്റ് ഐസിയുവിലേക്ക് മാറ്റി.
 

See also  അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ്: 3 ജില്ലകളിൽ റെഡ് അലർ‌ട്ട്; 5 ഇടങ്ങളിൽ ഓറഞ്ച് അലർ‌ട്ട്

Related Articles

Back to top button