Education

ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും അബുദാബിയില്‍ വിവാഹത്തില്‍ പങ്കെടുത്തു

അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മകനും ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബിയില്‍ വിവാഹത്തില്‍ പങ്കെടുത്തു. അബുദാബിയില്‍ നടന്ന ഡോ. അലി റാശിദ് അബ്ദുല്ല അല്‍ നുഐമിയുടെ മകന്‍ റാശിദിന്റേയും അബ്ദുല്ല ഖലീഫ സെയ്ഫ് അല്‍ സുവൈദിയുടെ മകളുടേയും വിവാഹ റിസപ്ഷനിലാണ് ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും മറ്റ് പ്രമുഖര്‍ക്കുമൊപ്പം പങ്കെടുത്തത്.

ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അജ്മാന്‍ കിരീടാവകാശിയും അജ്മാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി തുടങ്ങിയ പ്രമുഖരും മുതിര്‍ന്ന യുഎഇ ഉദ്യോഗസ്ഥരുമെല്ലാം വിവാഹ റിസപ്ഷനില്‍ പങ്കെടുത്തു. എര്‍ത്ത് ഹോട്ടലിലായിരുന്നു റിസപ്ഷന്‍ നടന്നത്. യുഎഇ ഭരണാധികാരികള്‍ നവദമ്പതികളെ ആശീര്‍വദിക്കുകയും ചെയ്തു.

The post ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും അബുദാബിയില്‍ വിവാഹത്തില്‍ പങ്കെടുത്തു appeared first on Metro Journal Online.

See also  സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു; പവന് വീണ്ടും 55,000 കടന്നു

Related Articles

Back to top button