Kerala

സ്‌കൂൾ ബസുകൾക്ക് മനപ്പൂർവം ആരോ തീയിട്ടതെന്ന് സംശയം; സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ്

ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹതയെന്ന് സ്‌കൂൾ അധികൃതർ. ബസുകൾക്ക് മനപ്പൂർവം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നത്. ബസുകളിലേക്ക് ട്രാവലർ ഇടിച്ചുകയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് പാർക്ക് ചെയ്തിരുന്നത്

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ കത്തിനശിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായുമാണ് കത്തിനശിച്ചത്

പുലർച്ചെ തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചത്. പിന്നീട് ഫയർ ഫോഴ്‌സ് സംഘമെത്തി തീയണക്കുകയായിരുന്നു. സ്‌കൂളിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
 

See also  "കളങ്കാവൽ" സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

Related Articles

Back to top button