National

ഉത്തരാഖണ്ഡിലെ ഹിമപാതം: 32 പേരെ രക്ഷപ്പെടുത്തി, 25 പേർക്കായി തെരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം രണ്ടാം ദിവസവും തുടരുന്നു. കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് കണ്ടെത്താനുള്ളത്

32 പേരെ മഞ്ഞിനടിയിൽ നിന്നും രക്ഷപ്പെടുത്തി. ഇതിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷമാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്

ഇന്നലെയാണ് ചൈനീസ് അതിർത്തിയായ മാന ഗ്രാമത്തിൽ ഹിമപാതമുണ്ടായത്. അതിർത്തിയിൽ നിർമിക്കുന്ന റോഡിന്റെ നിർമാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

See also  ആരാണ് നിങ്ങള്‍ക്ക് ടെമ്പോയില്‍ പണം അയച്ചത്? മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Related Articles

Back to top button