Kerala

തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം: യഥാർഥ പ്രതി അബ്ദുള്ളയല്ല, ദമ്പതികൾ അറസ്റ്റിൽ

ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ച് താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട കേസിൽ ട്വിസ്റ്റ്. ചെമ്പകപ്പള്ളി ഹംലത്താണ്(62) കൊല്ലപ്പെട്ടത്. കിടപ്പുമുറിയിൽ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഹംലത്തിന്റെ പരിചയക്കാരനായിരുന്ന പ്രദേശവാസി അബൂബക്കറിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

എന്നാൽ അബൂബക്കർ അല്ല യഥാർഥ പ്രതിയെന്ന് ഇപ്പോൾ തെളിയുകയാണ്. കേസുമായി ബന്ധപ്പെട്ട് ദമ്പതികൾ പോലീസ് പിടിയിലായി. മോഷണക്കേസുകളിലെ പ്രതിയായ ഒരാളും ഭാര്യയുമാണ് പിടിയിലായത്. ഇവർ നേരത്തെ ഹംലത്തിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

17നാണ് ഹംലത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ റിമാൻഡിലായ അബൂബക്കർ ഹംലത്തിന്റെ വീട്ടിൽ വന്നിരുന്നുവെങ്കിലും ഇയാൾ മടങ്ങിയ ശേഷമാണ് കൊലാപതാകം നടന്നത്. രാത്രി 11 മണിയോടെ അബൂബക്കർ ഈ വീട്ടിൽ നിന്ന് പോകുന്നത്.

അർധരാത്രി കഴിഞ്ഞതോടെയാണ് മോഷ്ടാവും ഭാര്യയും ഇവിടേക്ക് എത്തുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അടുക്കള വാതിൽ തകർത്ത് അകത്തു കടന്നു. ശബ്ദം കേട്ടുണർന്ന ഹംലത്ത് ബഹളമുണ്ടാക്കിയപ്പോൾ മോഷ്ടാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഭാര്യ കാലുകളിൽ ബലമായി പിടിച്ച് ഭർത്താവിനെ സഹായിച്ചു

ഇരുട്ടായിരുന്നതിനാൽ ഹംലത്ത് അണിഞ്ഞിരുന്ന ആഭരണങ്ങൾ പ്രതികൾ കണ്ടില്ല. അലമാരയിലുണ്ടായിരുന്ന ഹംലത്തിന്റെ കമ്മലും മൊബൈൽ ഫോണും കവർന്ന് വീട്ടിൽ മുളകുപൊടി വിതറി ഇവർ കടന്നുകളയുകയായിരുന്നു. ഹംലത്തിന്റെ ഫോൺ മറ്റൊരു സിം കാർഡ് ഇട്ട് ഉപയോഗിച്ചതോടെയാണ് യഥാർഥ പ്രതികളിലേക്ക് പോലീസ് എത്തിയത്.

The post തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം: യഥാർഥ പ്രതി അബ്ദുള്ളയല്ല, ദമ്പതികൾ അറസ്റ്റിൽ appeared first on Metro Journal Online.

See also  ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button