Kerala

100 സീറ്റ് നേടുമെന്ന് പറയുന്ന എൽഡിഎഫ് ഓടുന്ന വഴിയിൽ പുല്ല് പോലും മുളക്കില്ല: സതീശൻ

സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയിൽ ധവളപത്രം ഇറക്കാൻ സർക്കാരിനെ സതീശൻ വെല്ലുവിളിച്ചു. മന്ത്രിസഭാംഗങ്ങളെ കബളിപ്പിച്ച ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. 110 സീറ്റ് നേടുമെന്ന് പറയുന്ന എൽഡിഎഫ് ഓടുന്ന വഴിയിൽ പുല്ല് പോലും മുളക്കില്ലെന്ന് സതീശൻ പരിഹസിച്ചു

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന എൽഡിഎഫിനെയും വിഡി സതീശൻ പരിഹസിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ എൽഡിഎഫ് തകർത്തു. തകർന്ന കേരളത്തെ തിരിച്ചു കൊണ്ടുവരാൻ യുഡിഎഫിന് വ്യക്തമായ പദ്ധതിയുണ്ട്. 

ജനം യുഡിഎഫിനെ രക്ഷകരായാണ് കാണുന്നത്. മുഖ്യമന്ത്രി സമരം ഇരിക്കുന്നത് തമാശയാണ്. ആരെ കളിയാക്കാനാണ് സമരം. ഡൽഹിയിൽ പോയി അമിത് ഷായ്ക്കും മോദിക്കും മുന്നിൽ 90 ഡിഗ്രി കുനിഞ്ഞ് നിൽക്കുന്നയാളാണ് മുഖ്യമന്ത്രി. പിഎം ശ്രീയിൽ ഡൽഹിയിൽ പോയി ഒപ്പുവെച്ചു. സ്വന്തം കാബിനറ്റിലെ സഹപ്രവർത്തകരെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി എന്നും സതീശൻ പറഞ്ഞു
 

See also  സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 920 രൂപ ഉയർന്നു

Related Articles

Back to top button