Kerala

അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെ സ്വന്തമായി വാട്‌സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ

സ്വന്തമായി വാട്‌സാപ്പ് മീഡിയ ഗ്രൂപ്പ് ആരംഭിച്ച് ജി സുധാകരൻ. സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് സ്വന്തമായി മീഡിയ ഗ്രൂപ്പ് ആരംഭിച്ചത്. സിപിഎം അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. 

ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. പിന്നാലെ അനുനയ ശ്രമം സിപിഎം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കൾ ജി സുധാകരനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അമ്പലപ്പുഴയിൽ സ്വതന്ത്രനായി നിന്നാൽ യുഡിഎഫ് സുധാകരനെ പിന്തുണച്ചേക്കും

പാർട്ടിയിൽ താൻ അവഗണിക്കപ്പെടുകയാണെന്ന് നേരത്തെ സുധാകരൻ പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിൽ എത്തിയ ശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചെന്നും സുധാകരൻ പറഞ്ഞിരുന്നു.
 

See also  യാത്രയയപ്പ് ചടങ്ങിൽ ദിവ്യ എത്തിയത് എങ്ങനെ; ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെപി ഉദയഭാനു

Related Articles

Back to top button