Kerala

പൊലീസ് സ്റ്റേഷനിലെത്തിയത് പിതാവെന്ന നിലയിൽ; ചേരാനല്ലൂർ അപകടക്കേസിൽ വിശദീകരണവുമായി ജഡ്ജ്

എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോയതില്‍ കോടതിക്ക് വിശദീകരണം നല്‍കി അഡീഷണല്‍ സെഷന്‍സ് ജഡ്ജ്. പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാനാണ് ജില്ലാ ജഡ്ജിയുടെ അനുമതി വേണ്ടതെന്നും ജഡ്ജിയുടെ വിശദീകരണം.

തനിക്കെതിരെ നരഹത്യാ വകുപ്പ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ജഡ്ജി ചൂണ്ടിക്കാട്ടുന്നു. തന്നെ അറിയിക്കാതെ മകന്‍ കാറുമായി പുറത്തുപോയി. അപകടവിവരം അറിഞ്ഞത് പുലര്‍ച്ചെ 2.14നാണെന്നും പറയുന്നു.

മരണത്തിന് കാരണമാകാവുന്ന പ്രവൃത്തിയാണെന്ന അറിവോ കുറ്റകരമായ മാനസികാവസ്ഥയോ തനിക്കുണ്ടായിരുന്നില്ല. മകന് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. അപകടസമയത്ത് താന്‍ ഉറക്കത്തിലായിരുന്നു. വാഹനത്തിന്റെ ഉടമസ്ഥത മാത്രം കുറ്റത്തിന് അടിസ്ഥാനമാകില്ല – ജഡ്ജ് വ്യക്തമാക്കുന്നു.

വീട്ടിലെ പരിശോധന പൂര്‍ത്തിയായി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ഒളിവില്‍ പോകില്ല. തന്റെ അറസ്റ്റ് അനിവാര്യമല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് ജഡ്ജി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വാഹനം ഓടിച്ച 17കാരന്റെ പിതാവായ സെഷന്‍സ് ജഡ്ജിയെ പൊലീസ് പ്രതിച്ചേര്‍ത്തിരുന്നു. കേസില്‍ ജഡ്ജിയെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് അനുമതി തേടി പൊലീസ് ഹൈകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജഡ്ജി മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

See also  ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു

Related Articles

Back to top button