ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങി; ദുരിതത്തിലായി യുവതി, ഗുരുതര ചികിത്സാ പിഴവ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം. ശസ്ത്രക്രിയക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന് കാട്ടാക്കട സ്വദേശിയായ യുവതി ആരോപിച്ചു. 50 സെന്റിമീറ്റർ നീളമുള്ള ട്യൂബാണ് കുടുങ്ങിയത്. യുവതി ആരോഗ്യവകുപ്പിന് പരാതി നൽകി
രണ്ട് വർഷം മുമ്പ് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയക്കിടെയാണ് ട്യൂബ് കുടുങ്ങിയത്. കഫക്കെട്ട് വന്നപ്പോൾ എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി അറിഞ്ഞത്. ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെയാണ് പരാതി
കീ ഹോൾ വഴി ട്യൂബ് എടുത്തു നൽകാമെന്നു രാജീവ് കുമാർ ആദ്യം പറഞ്ഞു. മറ്റാരോടും പറയരുതെന്നും ഡോക്ടർ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു. പിന്നീട് രാജീവ് കുമാറിനെ നിർദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. സി.റ്റി സ്‌കാനിൽ വയർ രക്തകുഴലുമായി ഒട്ടി ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ രാജീവ് കുമാർ കയ്യൊഴിഞ്ഞെന്നും യുവതി ആരോപിച്ചു
The post ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങി; ദുരിതത്തിലായി യുവതി, ഗുരുതര ചികിത്സാ പിഴവ് appeared first on Metro Journal Online.