Kerala

പറവൂരിൽ വിഡി സതീശനെ നേരിടാൻ ഇ ടി ടൈസൺ മാസ്റ്റർ; തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ, സിപിഐ സ്ഥാനാർഥി പട്ടികയായി

സിപിഐ മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥി നിർണയം പൂർത്തിയായി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലമായ പറവൂരിൽ  ഇ ടി ടൈസൺ മാസ്റ്റർ മത്സരിക്കും. തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്ണനും മൂവാറ്റുപുഴയിൽ എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുണും സ്ഥാനാർഥിയാകും

ടി ടി ജിസ്‌മോൻ ഹരിപ്പാട് മത്സരിക്കും. കരുനാഗപ്പള്ളിയിൽ എംഎസ് താരയും തിരൂരങ്ങാടിയിൽ അജിത് കൊളാടി എന്നിവരും ജനവിധി തേടും. സിപിഐയുടെ നിലവിലെ നാല് മന്ത്രിമാരും മത്സരരംഗത്തുണ്ട്. കാഞ്ഞങ്ങാട് ഗോവിന്ദൻ പള്ളിക്കാപ്പിലാണ് സ്ഥാനാർഥിയാകുക

മഞ്ചേരിയിൽ പികെ മുസ്തഫയും ഏറനാട് ഷഫീർ കിഴിശേരിയും മണ്ണാർക്കാട് ബക്കറും പട്ടാമ്പിയിൽ മുഹമ്മദ് മുഹ്‌സിനും ഒല്ലൂരിൽ മന്ത്രി കെ രാജനും മത്സരിക്കും. മന്ത്രി പി പ്രസാദ് ചേർത്തലയിൽ നിന്ന് ജനവിധി തേടും. മന്ത്രി ജെ ചിഞ്ചുറാണി ചടയമംഗലത്തും മന്ത്രി ജിആർ അനിൽ നെടുമങ്ങാടും മത്സരിക്കും.
 

See also  മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയം നീട്ടി; ഒക്ടോബർ 25 വരെ ചെയ്യാം

Related Articles

Back to top button