Education
അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മലപ്പുറം: മലപ്പുറം മച്ചിങ്ങലിൽവച്ച് അപകടത്തിൽപെട്ട് ചികിത്സയിലിരിക്കെ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല. ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ടിന് മച്ചിങ്ങലിൽവച്ച് റോഡ് മുറിച്ചുകടക്കവേ മലപ്പുറം ഭാഗത്തുനിന്ന് വന്ന ഓട്ടോയിടിച്ച് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഏകദേശം 55 വയസ് പ്രായം തോന്നിക്കുന്ന പേരും സ്ഥലവും തിരിച്ചറിയാനാകാത്തയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. മൃതദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497980664(മലപ്പുറം എസ്.ഐ) എന്ന നമ്പറിൽ ബന്ധപ്പെടണം