Kerala
കൊച്ചി-ഡൽഹി വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; യാത്രക്കാർ മറ്റൊരു വിമാനത്തിൽ പുറപ്പെട്ടു

കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയുരന്ന എയർ ഇന്ത്യയുടെ എഐ 504 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. ഞായറാഴ്ച രാത്രി 10.15ന് ബോർഡിംഗ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. യാത്രക്കാരെ മറ്റൊരു വിമാനത്തിലാക്കി പുലർച്ചെ 2.45ഓടെ പുറപ്പെട്ടു
ഈ വിമാനം രാവിലെ 5.33ന് ഡൽഹിയിൽ ലാൻഡ് ചെയ്തു. എഐ 504 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതായി സംശയിക്കുന്നുവെന്ന് ഹൈബി ഈഡൻ എംപിയാണ് ഫേസ്ബുക്ക് വഴി വിവരം പുറത്തുവിട്ടത്.
ഇന്നലെ രാത്രി 10.34ന് പുറപ്പെടേണ്ട വിമാനത്തിന്റെ ടേക്ക് ഓഫ് വൈകുകയണെന്നും വിമാനത്തിൽ എന്തോ അസ്വാഭാവികമായി തോന്നിയെന്നുമാണ് ഹൈബി ഈഡൻ എംപി പറഞ്ഞത്. പിന്നാലെ എൻജിൻ തകരാർ ആണെന്ന് ക്രൂ വിശദീകരിച്ചു. എന്നാൽ വിമാനം തെന്നി മാറിയിട്ടില്ലെന്നാണ് സിയാൽ അറിയിച്ചത്.