Education

പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലെ തീപിടിത്തം; രണ്ട് സ്ത്രീകൾ മരിച്ചു

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസിലെത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്

ഇന്നുച്ചയോടെയാണ് തീപിടിത്തമുണ്ടായത്. പാപ്പനംകോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മുകൾ നിലയിൽ പ്രവർത്തിച്ച ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചു.

തീ പടർന്നയുടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. തീ അതിവേഗം ആളിപ്പടർന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഓഫീസിലെ ഫർണിച്ചറുകൾ അടക്കം കത്തിനശിച്ചു.

See also  ആരോപണം തള്ളി എംവി ഗോവിന്ദൻ

Related Articles

Back to top button