National
ഗുജറാത്തിൽ മാൻഹോൾ വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

ഗുജറാത്ത് സുരേന്ദ്രനഗർ ജില്ലയിലെ പട്ഡി താലൂക്കിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ രണ്ട് ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ദളിത് വിഭാഗത്തിൽപ്പെട്ട ചിരാഗ് കാണു പട്ടാടിയ(18), ജയേഷ് ഭാര്ത പട്ടാടിയ(28) എന്നിവരാണ് മരിച്ചത്.
മൂന്നംഗ സംഘമാണ് മാൻഹോൾ വൃത്തിയാക്കാൻ എത്തിയത്. ഇവർ ഇതിനുള്ളിൽ പ്രവേശിച്ചയുടനെ വിഷപ്പുക ശ്വസിച്ച് ചിരാഗും ജയേഷും ബോധരഹിതരായി. മാൻഹോളിന് പുറത്തുനിന്ന ചേതൻ എന്ന തൊഴിലാളി ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു
ചികിത്സക്കിടെയാണ് ഇരുവരും മരിച്ചത്. സംഭവത്തിൽ നഗരപാലിക ഓഫീസർ മൗസം പട്ടേൽ, സാനിറ്ററി ഇൻസ്‌പെക്ടർ ഹർഷദ്, കരാറുകാരൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
The post ഗുജറാത്തിൽ മാൻഹോൾ വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു appeared first on Metro Journal Online.