Education

കണ്ണീർ വീണ തിരുവോണം: തിരുവനന്തപുരത്ത് വിവിധ അപകടങ്ങളിൽ മരിച്ചത് അഞ്ച് പേർ

തിരുവോണ നാളിൽ തിരുവനന്തപുരത്ത് മാത്രം വിവിധ അപകടങ്ങളിലായി അഞ്ച് പേർ മരിച്ചു. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേർക്ക് പരുക്കേറ്റു

ഇടവ തോട്ടുമുഖം സ്വദേശികളായ ആനന്ദ ബോസ്(19), ആദിത്യൻ(19), വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു(20) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴക്കൂട്ടത്തും മംഗലപുരത്തുമുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജുവാണ് മരിച്ചത്‌

See also  ജാർഖണ്ഡിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി; ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയായേക്കും

Related Articles

Back to top button