Kerala

സ്‌കൂളുകളിൽ പരിശോധന നടത്താൻ മന്ത്രിയുടെ നിർദേശം; മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്‌മെന്റ് നൽകും

സ്‌കൂളുകളിൽ അടിയന്തര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. സ്‌കൂളുകൾ തുറക്കും മുമ്പ് സർക്കാർ ഇറക്കിയ സർക്കുലറിലെ കാര്യങ്ങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്.

തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഹെഡ്മിസ്ട്രസിനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്‌മെന്റ് നൽകും. അച്ഛനോ അമ്മയ്‌ക്കോ സ്‌കൂളിൽ മാനേജ്‌മെന്റ് എന്തെങ്കിലും ജോലി നൽകണമെന്നും മന്ത്രി നിർദേശിച്ചു

മിഥുന്റെ വീട് പണിക്കുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. മരണവീട്ടിൽ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയനിലപാട് ആണെന്നും മന്ത്രി ചോദിച്ചു. ജൂലൈ 25 മുതൽ 31 വരെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്‌കൂളിൽ എത്തി പരിശോധന നടത്തുമെന്നും മന്ത്രി പരഞ്ഞു.

See also  തട്ടിക്കൊണ്ടുപോകൽ കേസ്; കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യാപേക്ഷ നൽകി

Related Articles

Back to top button