Education

ചരിത്രനേട്ടം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; 900 ഗോളുകൾ നേടുന്ന ആദ്യ താരം

ചരിത്രനേട്ടം കുറിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിൽ 900 ഗോളുകൾ നേടുന്ന ലോകത്തെ ആദ്യ താരമെന്ന ഖ്യാതി റൊണാൾഡോ സ്വന്തമാക്കി. യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് തന്റെ ഗോൾ നേട്ടം 900 ആയി ക്രിസ്റ്റിയാനോ ഉയർത്തിയത്.

പോർച്ചുഗലിനായുള്ള ക്രിസ്റ്റിയാനോയുടെ 131ാം ഗോൾ കൂടിയായിരുന്നു ഇത്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ കളിക്കാരനെന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ 34ാം മിനിറ്റിലാണ് ചരിത്ര ഗോൾ വീണത്.

ഗോൾ സ്‌കോററർമാരുടെ പട്ടികയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അർജന്റീനയുടെ ലയണൽ മെസി തന്റെ കരിയറിൽ ഇതുവരെ 859 ഗോളുകളാണ് നേടിയത്. അതേസമയം ക്രൊയേഷ്യക്കെതിരായ മത്സരം പോർച്ചുഗൽ 2-1ന് സ്വന്തമാക്കി. അടുത്ത മത്സരം 8ാം തീയതി സ്‌കോട്ട്‌ലാൻഡിനെതിരെയാണ്.

See also  ലബനോണിന് യുഎഇയുടെ ഐക്യദാര്‍ഢ്യം; 40 ടണ്‍ മരുന്നുകൂടി ലബനോണിലേക്ക് അയച്ചു

Related Articles

Back to top button