National

60 മെഡിക്കൽ കോളേജുകൾക്ക് കൂടി അംഗീകാരം

രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെഡി നഡ്ഡ. ഇതോടെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം 2024-25ൽ 766 ആയി ഉയരും. 2023-24 വർഷത്തിൽ 706 മെഡിക്കൽ കോളേജുകളാണുണ്ടായിരുന്നതെന്നും നഡ്ഡ അറിയിച്ചു

കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98 ശതമാനം വർധനവുണ്ടായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2013-14ൽ 387 ആയിരുന്നു മെഡിക്കൽ കോളേജുകളുടെ എണ്ണം.

ബിഹാറിൽ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി സർക്കാർ ഭൂമി കൈമാറിയതോടെ പരിഹരിച്ചെന്നും നഡ്ഡ പറഞ്ഞു. 2024 ഓഗസ്റ്റ് 12ന് ബിഹാർ സർക്കാർ 150.13 ഏക്കർ കൈമാറിയതോടെ എയിംസ് ദർബംഗയുടെ കാര്യത്തിലുള്ള പ്രശ്‌നം പരിഹരിച്ചെന്നാണ് മന്ത്രി അറിയിച്ചത്.

See also  ഭീഷണിപ്പെടുത്തി മതപരിവർത്തനമെന്ന് പരാതി; ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

Related Articles

Back to top button