Education

പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പോലീസ്; കോടതി വിധി വരും വരെ കാത്തിരിക്കും

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതി പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന് പോലീസ്. ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയുക. മുൻകൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണത്തിന് സംഘത്തിന് ഹാജരാകേണ്ടതില്ലെന്നാണ് ദിവ്യയുടെയും നിലപാട്

കലക്ടർ മുതൽ ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ വരെയുള്ളവരുടെ മൊഴിയെടുത്തിരുന്നു. എന്നാൽ കേസിൽ പ്രതി ചേർത്ത് പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും ദിവ്യയെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ പോലീസ് ശ്രമിച്ചിട്ടില്ല

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പിപി ദിവ്യ ഇന്നലെ ചികിത്സ തേടിയെന്ന വിവരവുമുണ്ട്. അതേസമയം ചൊവ്വാഴ്ച കോടതി തീരുമാനം വന്ന ശേഷം കണ്ണൂർ ജില്ലാ കമ്മിറ്റി ദിവ്യക്കെതിരെ സംഘടനാ നടപടിയിലേക്കും കടന്നേക്കും.

The post പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പോലീസ്; കോടതി വിധി വരും വരെ കാത്തിരിക്കും appeared first on Metro Journal Online.

See also  ഏത് പനിയും പകർച്ചപ്പനിയാകാം; പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യമന്ത്രി

Related Articles

Back to top button