Gulf

സിഎ ഫൈനല്‍ പരീക്ഷയില്‍ ദേശീയ തലത്തില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കി മലയാളി പെണ്‍കുട്ടി

ഷാര്‍ജ: ഈ വര്‍ഷത്തെ സിഎ ഫൈനല്‍ പരീക്ഷയില്‍ ദേശീയ തലത്തില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കി മലയാളി പെണ്‍കുട്ടി അംറത് ഹാരിസ്. കേരളത്തില്‍നിന്നുള്ള ഒന്നാം സ്ഥാനക്കാരിയുമായി മാറിയിരിക്കുകയാണ് 22 വര്‍ഷമായി ഷാര്‍ജയില്‍ കഴിയുന്ന മലയാളി കുടുംബത്തിലെ അംഗമായ അംറത് ഹാരിസ്്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനല്‍ പരീക്ഷയിലാണ് ഷാര്‍ജയില്‍ അക്കൗണ്ട്‌സ് മാനേജറായി ജോലി നോക്കുന്ന ഹാരിസ് ഫൈസലിന്റെ രണ്ടാമത്തെ മകളായ അംറ ഈ അപൂര്‍വ നേട്ടത്തിലേക്ക് എത്തിയത്. സഹോദരിയായ അംജതയും ഭര്‍ത്താവ് തൗഫീഖും സിഎ കരസ്ഥമാക്കിയവരാണെന്നിരിക്കേ ഇത് കുടുംബത്തിലേക്ക് എത്തുന്ന മൂന്നാമത്തെ സിഎക്കാരിയാണെന്ന പ്രത്യേകതയുമുണ്ട്. ഷീബയാണ് മാതാവ്.

See also  71 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ രണ്ടു പേര്‍ക്ക് ദുബൈയില്‍ ജീവപര്യന്തം

Related Articles

Back to top button