Kerala

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ്

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് രേഖാ കേസിൽ പരിശോധന ശക്തമാക്കി ക്രൈംബ്രാഞ്ച്. ്അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. അതേസമയം നിരവധി ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ അടൂരിലെ വീട്ടിൽ തുടരുകയാണ്

ലൈംഗികാരോപണ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ ക്രൈംബ്രാഞ്ച് മൊഴിയെടുക്കാൻ നടപടികളിലേക്ക് ഇന്ന് കടന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ റെയ്ഡ്

കേസിൽ ശനിയാഴ്ച ഹാജരാകാൻ രാഹുൽ മാങ്കൂട്ടത്തിലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

The post വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ് appeared first on Metro Journal Online.

See also  ദ ഹിന്ദു’വിൽ വന്നത് പറയാത്ത കാര്യം; ജനമനസ്സിൽ വർഗീയത തിരികിക്കയറ്റാനുള്ള ശ്രമം തിരിച്ചറിയണം: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button