Education

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നവജാത ശിശുവിന്‍റെ മൃതദേഹം

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷന്‍റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

See also  അദാനിയുമായുള്ള സഹകരണത്തില്‍ മാറ്റമില്ലെന്ന് അബുദാബി ഐഎച്ച്‌സി

Related Articles

Back to top button