സംസ്ഥാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം; നിരവധി വീടുകളില്‍ വെള്ളം കയറി: തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. തീരപ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പലയിടത്തും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും തീരമേഖലയില്‍ ജാഗ്രത നിര്‍ദേശമുണ്ട്. ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, മലപ്പുറത്തെയും കണ്ണൂരിലെയും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ആലപ്പുഴ തൃക്കുന്നപ്പുഴയിലും അമ്പലപ്പുഴയിലും രൂക്ഷമായ കടല്‍ക്ഷോഭമാണുണ്ടായത്. തൃക്കുന്നപ്പുഴയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. 12-ാം വാര്‍ഡില്‍ ചേലക്കാട് ജംഗ്ഷന് സമീപം ആണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ റോഡ് ഉപരോധിച്ചത്. കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതിനാല്‍ വലിയ മണല്‍ കൂന രൂപപ്പെട്ടു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കടല്‍വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന സാഹചര്യമെന്ന് നാട്ടുകാര്‍ പറയുന്നു. അമ്പലപ്പുഴയില്‍ കോമന ,പുറക്കാട് കരൂര്‍, വളഞ്ഞ വഴി, നീര്‍ക്കുന്നം, വണ്ടാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം ശക്തമായത്. 50 ലധികം വീടുകളില്‍ വെള്ളം കയറി.
The post സംസ്ഥാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം; നിരവധി വീടുകളില്‍ വെള്ളം കയറി: തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം appeared first on Metro Journal Online.