Kerala

ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ

കോട്ടയം: വിരമിച്ച ശേഷം വാഹനത്തിൽ ഔദ്യോഗിക ചിഹ്നമുള്ള ബോർഡ് വച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. 250 രൂപ പിഴയാണ് ഇട്ടത്. ഗതാഗത കമ്മിഷണറുടെ നിർദേശത്തെ തുടർന്നാണ് കോട്ടയം എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ നടപടി. തുടർന്ന് തച്ചങ്കരി പിഴ അടച്ചു.

കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ മൂന്ന് നക്ഷത്രങ്ങളുള്ള ബോർഡ് കണ്ടത്. പാർക്കിങ് ലഭിക്കാൻ ഡ്രൈവറാണ് കാറിൽ ബോർഡ് വച്ചത് എന്നായിരുന്നു കണ്ടെത്തൽ. സംഭവം വാർത്തയായതോടെ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ്പിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഗതാഗത വകുപ്പ് പിഴ ചുമത്തിയതിനാൽ തുടർനടപടി വേണ്ടെന്നാണ് പൊലീസ് നിലപാട്. മൂന്നു വർഷം മുൻപാണ് തച്ചങ്കരി സർവീസിൽ നിന്ന് വിരമിച്ചത്.

See also  സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സന്തോഷവാര്‍ത്ത; ക്ഷാമബത്ത കൂട്ടി, ഉത്തരവിറങ്ങി

Related Articles

Back to top button