World

അമേരിക്കയിലെ അലാസ്‌കയിൽ ഭൂചലനം, 7.3 തീവ്രത, സുനാമി മുന്നറിയിപ്പ്

അമേരിക്കയിലെ അലാസ്‌കയിൽ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പിന്നാലെ അലാസ്‌കയുടെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. സാൻഡ് പോയിന്റ് നഗരത്തിന് 87 കിലോമീറ്റർ തെക്കാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂകമ്പ സാധ്യത നിരന്തരമുള്ള പ്രദേശമാണ് അലാസ്‌ക. 1964 മാർച്ചിൽ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്‌കയിൽ സംഭവിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് അന്നുണ്ടായത്. അലാസ്‌ക ഉൾക്കടൽ, യുഎസ് പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിൽ സുനാമിയുണ്ടായി. 250ലധികം പേർ മരിക്കുകയു ംചെയ്തിരുന്നു

2023 ജൂലൈയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും അലാസ്‌കയിലുണ്ടായി. എന്നാൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായിരുന്നില്ല.

See also  നിയോമിലെ ആദ്യ ആഢംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് സൗദി

Related Articles

Back to top button