Gulf

വാഷിങ് മെഷിനിലിട്ട് കുഞ്ഞിനെ കൊലപ്പെടുത്തിയ വേലക്കാരിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് കോടതി

കുവൈറ്റ് സിറ്റി: വാഷിങ് മെഷിനിലിട്ട് ഒന്നരവയസ്സായ കുഞ്ഞിനെ നിര്‍ദയം കൊന്ന കേസില്‍ വീട്ടുവേലക്കാരിയായ ഫിലിപ്പിനോ യുവതിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് ക്രിമിനല്‍ കോടതി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ക്രിമിനല്‍ കോടതിയില്‍ ആവശ്യപ്പെട്ട കേസിലാണ് സുപ്രധാനമായ ഉത്തരവ്.

സ്‌പോണ്‍സറായ സ്വദേശിയുടെ ഒന്നരവയസ്സായ കുഞ്ഞിനെ കൊന്ന സംഭവം മനുഷ്യത്വരഹിതമായ ക്രൂരകൃത്യമാണെന്ന് വാദിച്ചാണ് പ്രോസിക്യൂഷന്‍ വധശിക്ഷ ആവശ്യപ്പെട്ടത്. ഡിസംബര്‍ 26ന് ആയിരുന്നു ഗള്‍ഫ് രാജ്യങ്ങളെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകം നടന്നത്. കുഞ്ഞിന്റെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കള്‍ കുട്ടിയെ അത്യാസന്ന നിലയില്‍ വാഷിങ് മെഷിനില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേ തുടര്‍ന്നായിരുന്നു വീട്ടുവേലക്കാരി അറസ്റ്റിലായത്. കൊലക്കുറ്റം കോടതിയില്‍ നിഷേധിച്ച പ്രതി കുട്ടിയെ വാഷിങ് മെഷിനിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് താന്‍ കണ്ടെതെന്നായിരുന്നു പറഞ്ഞത്.

See also  ദുബൈക്കും അബുദാബിക്കും ഇടയില്‍ ഹൈസ്പീഡ് ട്രെയിന്‍ വരുന്നു

Related Articles

Back to top button