Education

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ, ബാന്ദ്രയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

കുറച്ചു കാലങ്ങളായി അനിൽ അറോറ വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പഞ്ചാബ് സ്വദേശിയാണ് അനിൽ അറോറ. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു.

മഹാരാഷ്ട്രയിലെ താനെയിലാണ് മലൈക അറോറ ജനിച്ചത്. അവർക്ക് 11 വയസുള്ളപ്പോഴാണ് മാതാപിതാക്കൾ വിവാഹമോചിതരാകുന്നത്. ശേഷം അമ്മയ്ക്കും സഹോദരി അമൃത അറോറയ്ക്കുമൊപ്പം അവർ ചെമ്പൂരിലേക്ക് താമസം മാറി. മലയാളിയായ ജോയ്സ് പോളികാർപാണ് മലൈകയുടെ അമ്മ.

 

The post ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു appeared first on Metro Journal Online.

See also  ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

Related Articles

Back to top button