Kerala

സംസ്ഥാന അധ്യക്ഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു; നിലവിലെ നേതൃത്വം തുടരുമെന്ന് ശോഭാ സുരേന്ദ്രൻ

സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ നീക്കിയേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നിലവിലെ നേതൃത്വം തന്നെ തുടരും. പാർട്ടി സംസ്ഥാന അധ്യക്ഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് കേരള പ്രഭാരി തന്നെ പറഞ്ഞിട്ടുണ്ട്. ബിജെപി ഇരുമ്പ് മറയുള്ള പാർട്ടിയല്ല

തോല്വി ആണെങ്കിലും വിജയം ആണെങ്കിലും ചർച്ച ചെയ്യും. പാർട്ടിയിൽ കൂടുതൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. അപ്പോൾ നിലവിൽ വിഭാഗീയത ഉണ്ടോയെന്ന ചോദ്യത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ ഒഴിഞ്ഞു മാറുകയും ചെയ്തു.

അതേസമയം ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ചേരുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ ഘടകത്തിന്റെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തും.

The post സംസ്ഥാന അധ്യക്ഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു; നിലവിലെ നേതൃത്വം തുടരുമെന്ന് ശോഭാ സുരേന്ദ്രൻ appeared first on Metro Journal Online.

See also  രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; എംഎൽഎ സ്ഥാനത്ത് തുടരും

Related Articles

Back to top button