Education
സുഭദ്ര കൊലക്കേസ്: പിടിയിലായ പ്രതികളെ ഇന്ന് മണ്ണഞ്ചേരി സ്റ്റേഷനിലെത്തിക്കും

ആലപ്പുഴ കലവൂരിൽ 73കാരി സുഭദ്രയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ ഇന്ന് രാവിലെ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തിക്കും. നാലംഗ അന്വേഷണ സംഘം ഇന്നലെ ഉച്ചയോടെയാണ് കർണാടക മണിപ്പാലിൽ നിന്ന് പ്രതികളായ മാത്യൂസിനെയും ശർമിളയെയും പിടികൂടിയത്
ചോദ്യം ചെയ്യലിൽ കൊല നടത്തിയതായി പ്രതികൾ സമ്മതിച്ചതായാണ് സൂചന. ജില്ലാ പോലീസ് മേധാവിക്ക് കീഴിലെ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ മാത്യൂസിന്റെ സുഹൃത്തും ബന്ധുവുമായ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
The post സുഭദ്ര കൊലക്കേസ്: പിടിയിലായ പ്രതികളെ ഇന്ന് മണ്ണഞ്ചേരി സ്റ്റേഷനിലെത്തിക്കും appeared first on Metro Journal Online.