Education

ഒടുവിൽ ആശ്വാസം: അരവിന്ദ് കെജ്രിവാളിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തേക്ക്

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ, സ്ഥിരം ജാമ്യം അനുവദിക്കണോ, കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ എന്ന കാര്യങ്ങലാണ് കോടതി പരിശോധിച്ചത്

ജാമ്യം ലഭിച്ചതോടെ കെജ്രിവാളിന് ജയിൽ മോചിതനാകാൻ സാധിക്കും. അനന്തകാലം തടവിലിടുന്നത് ശരിയല്ല. വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും കോടതി വിലയിരുത്തി. മാർച്ച് മാസത്തിലാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്

ഇഡിയുടെ കസ്റ്റഡിയിലിരിക്കെയാണ് കെജ്രിവാളിനെ സിബിഐ അറസറ്റ് ചെയ്തത്. നേരത്തെ ഇഡിയെടുത്ത കേസിൽ കെജ്രിവാളിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

The post ഒടുവിൽ ആശ്വാസം: അരവിന്ദ് കെജ്രിവാളിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തേക്ക് appeared first on Metro Journal Online.

See also  അർധസെഞ്ച്വറി നേടിയ ജയ്‌സ്വാളും പുറത്തായി; സ്‌കോർ 200 കടത്തി അശ്വിനും ജഡേജയും

Related Articles

Back to top button