National

പാര്‍ലിമെന്റിന് മുന്നില്‍ സ്വയം തീക്കൊളുത്തി ഉത്തര്‍ പ്രദേശ് സ്വദേശിയുടെ ആത്മഹത്യാ ശ്രമം

അതീവ സുരക്ഷാവലയത്തിലുള്ള പാര്‍ലിമെന്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. പാര്‍ലിമെന്റിന് മുന്നിലേക്ക് നടന്നെത്തിയ യുവാവ് സ്വയം തീക്കൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍, പോലീസിന്റെ അതീതീവ്രമായ ഇടപെടലിനെ തുടര്‍ന്ന് തീ ശരീരം മുഴുവനും പടരും മുമ്പ് യുവാവിനെ രക്ഷപ്പെടുത്തി. നനഞ്ഞ തുണിയും മറ്റും ഉപയോഗിച്ച് പോലീസ് യുവാവിനെ രക്ഷിക്കുകയായിരുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബാഗ്പദ് സ്വദേശി ജിതേന്ദ്ര ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ പക്കല്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പെട്രോള്‍ പോലെയുള്ള ഇന്ധംനം ദേഹത്ത് ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി കട്ടിയുള്ള തുണി ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.പൊള്ളലേറ്റ യുവാവിനെ ഉടന്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

See also  പള്ളി അമ്പലമായി; പാസ്റ്റർ പൂജാരിയായി - Metro Journal Online

Related Articles

Back to top button