World

ഇസ്രായേലിൽ യെമന്റെ മിസൈലാക്രമണം; ദക്ഷിണ ഇസ്രായേലിൽ അപായ സൈറണുകൾ

ഇസ്രായേലിലേക്ക് യെമന്റെ മിസൈലാക്രമണം നടന്നതായി ഇസ്രായേൽ സൈന്യം. യെമനിൽ നിന്നുള്ള ആക്രമണത്തെ കുറിച്ച് സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദക്ഷിണ ഇസ്രായേലിൽ അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുണ്ട്.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണി തടയാൻ സജ്ജമാണെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു. ജനങ്ങൾക്ക് അപകടസാധ്യതയെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിച്ചതിന് പിന്നാലെയാണ് യെമന്റെ ആക്രമണം നടക്കൂന്നത്. നേരത്തെ യുഎസ് ഇടപെടലിനെ തുടർന്നാണ് ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.

See also  മോണ്ട് ബ്ലാങ്കിൽ നിന്ന് കണ്ടെത്തിയ പുരാതന ഹിമപാളി 12,000 വർഷത്തെ കാലാവസ്ഥാ രേഖകൾ വെളിപ്പെടുത്തി

Related Articles

Back to top button