Education

ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് ചോദ്യമുണ്ടായില്ല; അജിത് കുമാറിനെ വീണ്ടും ചോദ്യം ചെയ്യും

കഴിഞ്ഞ ദിവസം നടന്ന മൊഴിയെടുപ്പിൽ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി എംആർ അജിത് കുമാറിനോട് ചോദ്യങ്ങളുണ്ടായില്ല. ചോദ്യം ചെയ്യലിന് പകരം അജിത് കുമാറിന് പറയാനുള്ള കാര്യങ്ങളാണ് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് കേട്ടത്. തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരനെന്ന നിലയിലാണ് അജിത് കുമാറിനെ കേട്ടത്

അതേസമയം ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അജിത് കുമാറിനെ വീണ്ടും കാണും. ആർഎസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളിൽ അന്ന് വ്യക്തത തേടും. ല്ലൊ ചോദ്യങ്ങൾക്കും രേഖാമൂലം തന്നെ മറുപടി നൽകാമെന്നാണ് അജിത് കുമാറിന്റെ നിലപാട്. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് താൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കൈമാറാമെന്നും അജിത് കുമാർ പറഞ്ഞിട്ടുണ്ട്

ആർഎസ്എസ് ബന്ധം, പൂരം കലക്കൽ, സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസത്തെ സമയമാണ് ഡിജിപിക്ക് സർക്കാർ നൽകിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് നേരത്തെ തന്നെ ഡിജിപി കൈമാറിയേക്കും.

The post ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് ചോദ്യമുണ്ടായില്ല; അജിത് കുമാറിനെ വീണ്ടും ചോദ്യം ചെയ്യും appeared first on Metro Journal Online.

See also  കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 103

Related Articles

Back to top button