Education

വിവാഹിതയായ 29കാരിക്ക് 20കാരനുമായി ബന്ധം; എതിർത്ത അമ്മയെ കൊലപ്പെടുത്തി

കാമുകനൊപ്പം ചേർന്ന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകളും യുവാവും അറസ്റ്റിൽ. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ്(29), കാമുകൻ ലവ്‌ലേഷ്(20) എന്നിവരാണ് പിടിയിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

വിവാഹിതയായ പവിത്രക്ക് 20കാരനുമായുണ്ടായ ബന്ധം ജയലക്ഷ്മി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. ശുചുമുറിയിൽ കാൽ തന്നെ വീണതിനെ തുടർന്ന് അമ്മയുടെ ബോധം പോയെന്നും മുറിയിൽ കൊണ്ടുവന്ന് കിടത്തിയപ്പോഴേക്കും മരിച്ചെന്നുമാണ് പവിത്ര ആദ്യം പോലീസിനോട് പറഞ്ഞത്

ശ്വസംമുട്ടിയാണ് ജയലക്ഷ്മി മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പവിത്ര കുറ്റം സമ്മതിക്കുകയായിരുന്നു. 11 വർഷം മുമ്പ് വിവാഹിതയായ പവിത്രക്ക് രണ്ട് കുട്ടികളുമുണ്ട്.

The post വിവാഹിതയായ 29കാരിക്ക് 20കാരനുമായി ബന്ധം; എതിർത്ത അമ്മയെ കൊലപ്പെടുത്തി appeared first on Metro Journal Online.

See also  ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സന്ദീപ് വാര്യർക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി

Related Articles

Back to top button