Education

ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു; അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച തുടങ്ങും

ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജറുമായി ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രഡ്ജറുമായി ടഗ് ബോട്ട് കാർവാറിലേക്ക് പുറപ്പെട്ടത്.

ഡ്രഡ്ജർ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തു കൊണ്ടാകും തെരച്ചിൽ വീണ്ടും പുനരാരംഭിക്കുക. ഇന്ന് വൈകുന്നേരത്തോടെ കാർവാർ തുറമുഖത്ത് ടഗ് ബോട്ട് എത്തും. നാളെ കാർവാറിൽ സ്ഥിതി വിലയിരുത്താൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം യോഗം ചേരും

പുഴയിൽ വേലിയിറക്ക സമയത്ത് ഡ്രഡ്ജർ കൊണ്ടുപോകാനാണ് നിലവിലെ തീരുമാനം. കാലാവസ്ഥ അടക്കം അനുകൂലമാണെങ്കിൽ വ്യാഴാഴ്ച തന്നെ ഡ്രഡ്ജർ പ്രവർത്തിച്ച് തെരച്ചിൽ തുടങ്ങാനായേക്കും.

The post ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു; അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച തുടങ്ങും appeared first on Metro Journal Online.

See also  സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം എൽഡിഎഫിന്റെ ആശയദാരിദ്ര്യത്തിന്റെ ഉദാഹണം: മുരളീധരൻ

Related Articles

Back to top button