സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകൾ; വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നെന്ന് സതീശൻ

വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിന് കൊടുത്ത മെമ്മോറാണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇത് കൊടുക്കേണ്ടത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ്. എവിടെയാണ് ഇത് തയ്യാറാക്കിയതെന്നും റവന്യു ആണോയെന്നും സതീശൻ ചോദിച്ചു
വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ കണക്ക് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി ലഭിച്ച സ്ഥലത്താണ്. എംഎൽഎയും സന്നദ്ധ പ്രവർത്തകരുമാണ് ചെയ്തത്. ഇതിൽ വ്യക്തത വരുത്തണം. സർക്കാരിനൊപ്പമാണ് തങ്ങൾ. മെമ്മോറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെയല്ല.
സർക്കാർ പുനർവിചിന്തനം നടത്തണം. വലിയ അപാകതയുണ്ടായി. സർക്കാരിനെ കുറ്റം പറയാനാണെങ്കിൽ വേറെ എന്തൊക്കെയുണ്ട്. ഇതിൽ ഒരു സംസ്കാരം ഉണ്ടാക്കണം. സർക്കാർ പറയട്ടെ, അവർക്ക് പണം ആവശ്യമുണ്ട്. അഡ്വാൻസ് തുക കിട്ടിയിട്ടില്ല. സർക്കാരിന് ഒരു പരാതിയുമില്ല. പിന്നെ തങ്ങളെങ്ങനെ പരാതിയുമായി പോകുമെന്നും സതീശൻ ചോദിച്ചു.
The post സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകൾ; വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നെന്ന് സതീശൻ appeared first on Metro Journal Online.