Kerala

തൃശ്ശൂർ മാളയിലെ ജൂത സിനഗോഗിന്റെ മേൽക്കൂര തകർന്നുവീണു

തൃശ്ശൂർ മാളയിലുള്ള ജൂത സിനഗോഗിന്റെ മേൽക്കൂര തകർന്നുവീണു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് വരെ സിനഗോഗിൽ സന്ദർശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി. എൻജിനീയർ നൽകിയ റിപ്പോർട്ട് പഞ്ചായത്ത് അവഗണിച്ചതായും വിവരമുണ്ട്

കവിഞ്ഞ വർഷം നവീകരണം നടത്തിയതാണ് കെട്ടിടം. 1930ൽ നിർമിക്കപ്പെട്ടെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ടിപ്പു സുൽത്താന്റെ സൈന്യത്തിന്റെ ആക്രമണം നേരിട്ടിരുന്നു. മാളയിലെ ജൂത സമൂഹം ഇസ്രായേലിലേക്ക് കുടിയേറിയപ്പോ കെട്ടിടം പഞ്ചായത്തിന് കൈമാറുകയായിരുന്നു

1954ലാണ് കെട്ടിടം പഞ്ചായത്തിന് കീഴിലായത്. ഇതിന് ശേഷം ഈ കെട്ടിടം പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്നു. ഇപ്പോൾ ജൂത മ്യൂസിയമാക്കി മാറ്റി. നിലവിൽ ടൂറിസം വകുപ്പിന് കീഴിലാണ് കെട്ടിടം

See also  കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Related Articles

Back to top button